ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 2026 ജൂൺ 5-ന് അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് വകുപ്പ് & IT ക്ലബ്ബ് സംയുക്തമായി “From Code to Climate: How Computer Science is Reading Earth’s Signals” എന്ന വിഷയത്തിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. പരിപാടി കോളേജ് പ്രിൻസിപ്പൽ പ്രൊഫ്. മുഹമ്മദ് കോയ എം.എൻ. ഉദ്ഘാടനം ചെയ്തു. റിസോഴ്‌സ് പേഴ്സൺ റിഷാദ് നൂറുദ്ദീൻ (V Sem CS) കാലാവസ്ഥാ വ്യതിയാനം നിരീക്ഷിക്കുന്നതിൽ കമ്പ്യൂട്ടർ സയൻസിന്റെയും ഡാറ്റ അനലിറ്റിക്സിന്റെയും പങ്ക് വിശദീകരിച്ചു. പരിപാടിയുടെ ഭാഗമായി “Plant Donation – A Green Gesture, A Greener Future” എന്ന സന്ദേശത്തോടെ പ്രിൻസിപ്പലിന് ഒരു തൈ സമ്മാനിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും ഹരിത ജീവിതശൈലിയുടെ ആവശ്യകതയും പരിപാടിയിലൂടെ വിദ്യാർത്ഥികളിലേക്ക് എത്തിക്കാനായി.

